ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് സിനിമകളില്‍ നായാട്ടും; റീമേക്ക് ഒരുക്കാനായി അല്ലു അര്‍ജുനും ജോണ്‍ എബ്രഹാമും

ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം “നായാട്ട്”. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യന്‍ ചിത്രമായാണ് നായാട്ട് ഇടംപിടിച്ചത്. മൊറോക്കന്‍ ചിത്രം ദ് അണ്‍നോണ്‍ െസയ്ന്റ്, ഹംഗേറിയന്‍ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയര്‍ കണ്ടിഷനര്‍, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകള്‍.

അതേസമയം, ചിത്രത്തിന്റെ അന്യഭാഷാ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതും വമ്പന്‍ ബാനറുകളാണ്. നായാട്ടിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍ ആണ്. ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിന്റെ കമ്പനിയും തെലുങ്കില്‍ അല്ലു അര്‍ജുനുമാണ് റീമേക്ക് അവകാശം വാങ്ങിയത്.

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മൂന്നു പൊലീസുകാരുടെ കഥയാണ് പറയുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതായിരുന്നു രചന. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഏപ്രില്‍ എട്ടിനാണ് തിയറ്ററിലെത്തിയത്.

അതിനു പിന്നാലെ നെറ്റ്ഫ്‌ളിക്‌സിലും റിലീസായി. ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. ബോളിവുഡ്, തമിഴ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്