വേടന്റെ 'നരബലി'; നായാട്ടിലെ ഗാനം ശ്രദ്ധ നേടുന്നു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രം “നായാട്ടി”ലെ “”നരബലി”” എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളി റാപ്പര്‍ വേടന്‍ ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഷാഹി കബീര്‍ തിരക്കഥ ഒരുക്കിയ ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ആയാണ് എത്തിയത്.

ഏപ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. നായാട്ടുകാരുടെ കഥയല്ല, വേട്ടയാടപ്പെടുന്ന ഇരകളുടെ കഥയാണ് ചിത്രം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സമകാലിക കേരളത്തെയാണ് നായാട്ട് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.

മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ ഈണമിട്ടിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍കാല സിനിമകളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയത്. ചിത്രത്തിന്റെ കഥ കേട്ട ശേഷം സിനിമയിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് കഥാപാത്രം ചോദിച്ചു വാങ്ങുകയായിരുന്നു എന്നും താരം മാതൃഭൂമിയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു