2022 ഓസ്കര് പുരസ്കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം ‘കൂഴങ്കല്‍’ അവസാന പട്ടികയില്‍ നിന്ന് പുറത്ത്. നവാഗത സംവിധയകന് പി.എസ് വിനോദ്രാജ് ഒരുക്കിയ ചിത്രമാണ് കൂഴങ്കല്‍.
നയന്‍താരയും വിഗ്നേശ് ശിവനുമാണ് ചിത്രം നിര്‍മ്മിച്ചത്. അക്കാദമി പുരസ്കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് വിഗ്നേശ് ശിവന് ആണ് ചിത്രം പട്ടികയില്‍ നിന്നും പുറത്തായ വിവരം പങ്കുവച്ചത്.
”ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് കാണുന്നത്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെ പോലുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്കാന് സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമായേനെ”.
”ഈ അവസരത്തില്‍ ഇത്രയും നിഷ്കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി” എന്നാണ് വിഗ്നേശ് ട്വിറ്ററില്‍ കുറിച്ചത്.
മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. ചെല്ലപാണ്ടി, കറുത്തടയാന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
:( to check if our film has come in the list itself is a big achievement,yes ! But still! The happiness & pride that we could have brought in to independent cinema makers and producers like us would have been remarkable! If we could have made it to the short list! 😔 @TheAcademy https://t.co/mMICm22Hxb
— Vignesh Shivan (@VigneshShivN) December 21, 2021
Read more