'പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്തും, നെഞ്ചില്‍ മോഹന്‍ലാലും മമ്മൂട്ടിയും'; നെറ്റ്ഫ്‌ളിക്‌സിന്റെ സൗത്ത് ഇന്ത്യന്‍ ആന്തവുമായി നീരജ് മാധവ്

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ സൗത്ത് ഇന്ത്യന്‍ ആന്തത്തില്‍ മലയാളി സാന്നിദ്ധ്യമായി നീരജ് മാധവ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാന്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയതിന് പിന്നാലെ സൗത്ത് ആന്തം എത്തിയിരിക്കുന്നത്. “നമ്മ സ്റ്റോറീസ്” റാപ് ആന്തത്തില്‍ അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരുമുണ്ട്.

നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, പൊറോട്ടയും ബീഫും, ചെണ്ടമേളം, കഥകളി, വള്ളംകളി, നാടന്‍ തല്ല് തുടങ്ങിയവയാണ് നീരജ് മാധവിന്റെ വരികളില്‍.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ നിന്നായി പരമാവധി കണ്ടന്റുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്ത് എന്ന പേരില്‍ പുതിയ ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയത്. നെറ്റ്ഫ്ളിക്സിന്റെ ഫ്ളാഗ് ഷിപ്പ് സീരീസുകളിലൊന്നായ നാര്‍കോസിലെ പാബ്ലോ എസ്‌കോബാര്‍ മുണ്ടുടുത്ത ചിത്രം പങ്കുവെച്ചാണ് നെറ്റ്ഫ്‌ളിക്‌സ് പുതിയ അക്കൗണ്ട് പ്രഖ്യാപിച്ചത്.

മമ്മൂട്ടി ചിത്രം ഷൈലോക്കിലെ ദൃശ്യങ്ങള്‍ക്ക് ധനുഷിന്റെ മാരിയിലെ മ്യൂസിക് പശ്ചാത്തല സംഗീതമായി ഇട്ട് എഡിറ്റ് ചെയ്ത ഒരു വീഡിയോ കമന്റായി വന്നു. “മാരിയും മമ്മൂക്കയും അടിപൊളി, ഈ ക്രോസ് ഓവര്‍ കലക്കി” എന്നായിരുന്നു നെറ്റ്ഫ്ളിക്സ് ഇന്ത്യ കുറിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി