Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

മോഹന്‍ലാലിന്റെ ആക്ഷന്‍ പ്രകടനത്തില്‍ അതിശയിച്ച് സുനില്‍ റോഡ്രിഗസ് ; ഗംഭീര സംഘട്ടന രംഗങ്ങളുമായി ‘നീരാളി’

, 4:37 pm

മോഹന്‍ലാലിന്റെ ആക്ഷന്‍ പ്രകടനത്തില്‍ വിസ്മയിച്ച് പ്രശസ്ത ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ റോഡ്രിഗസ്. പുതിയ ചിത്രം നീരാളിയിലെ ആക്ഷന്‍ സീനുകളില്‍ അസാമാന്യ മെയ് വഴക്കവും തന്മയത്വവുമാണ് താരം കാഴ്ച്ചവെച്ചതെന്ന് റോഡ്രിഗസ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും റോഡ്രിഗസിന്റെ അഭിനന്ദനം അറിഞ്ഞ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഹാപ്പി ന്യൂ ഇയര്‍, സ്ലംഡോഗ് മില്ല്യണയര്‍, സിങ്കം റിട്ടേണ്‍സ് എന്നീ ചിത്രങ്ങളില്‍ സുനിലാണ് ആക്ഷനൊരുക്കിയിരിക്കുന്നത്.

വളരെ സൂക്ഷ്മമായ ചലനങ്ങള്‍ അതിസാഹസിക പ്രതലത്തില്‍ ചെയ്ത് ഫലിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് സുനില്‍ ഈ ചിത്രത്തിനായി ഏറ്റെടുത്തിരുന്നതെന്നും അത് വളരെ നന്നായിതന്നെ അദ്ദേഹം ചെയ്യുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇന്നു പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാല്‍, നദിയ മൊയ്തു, പാര്‍വ്വതി എന്നിവരാണ് പോസ്റ്ററിലുള്ളത്.

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈദിന് നീരാളി തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

The fight for life to reach you soon.Presenting the official poster of #Neerali#Mohanlal #AjoyVarma #MoonshotEntertainments #SanthoshTKuruvilla

Posted by Neerali on Monday, 14 May 2018

Advertisement