Connect with us

FILM NEWS

സണ്ണി ജോര്‍ജ്ജ് അടുത്തമാസം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക്, നീരാളിയുടെ റിലീസ് തീയതി പുറത്തുവിട്ടു

, 8:24 pm

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ 12ന് വേള്‍ഡ് വൈഡ് റീലീസിനാണ് ചിത്രം ഒരുങ്ങുന്നത്. റിലീസിന് ഒരു മാസം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് വൈകാതെ പുറത്തുവിടും എന്നാണ് നീരാളി ടീം തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ പുറത്തുവിട്ടത്.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍.

സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

നീരാളി ജൂലൈ പന്ത്രണ്ടിന് എത്തുന്നു. മുൻ നിശ്ചയിച്ച തീയതി ചില പ്രത്യേക കാരണങ്ങളാൽ പ്രേക്ഷകരുടേയും അഭ്യുദയ കക്ഷികളുടേയും…

Posted by Neerali on Sunday, 10 June 2018