വിജയ് ദേവരകൊണ്ടയ്ക്ക് കടുത്ത വിമര്‍ശനം, 'ഫാമിലി സ്റ്റാറി'നെതിരെ നെഗറ്റീവ് കാമ്പയിൻ; പരാതിയുമായി നിര്‍മ്മാതാക്കള്‍

വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാറി’നെതിര കടുത്ത ഡീഗ്രേഡിങ് ക്യാംപെയ്ന്‍. ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുവെന്നാണ് നിര്‍മാതാക്കളുടെ പരാതി.

ചിത്രത്തിനെതിരെ ആക്രമണം നടത്തിയ വ്യാജ യൂസര്‍ ഐഡികള്‍ കണ്ടെത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇത്തരം സംഘടിത ആക്രമണം പതിവാണെന്നാണെന്നും ഈയടുത്ത് പുറത്തിറങ്ങിയ ‘ഗാമി’, ഹനുമാന്‍’ എന്നീ ചിത്രങ്ങളും സംഘടിത ആക്രമണം നേരിട്ടുവെന്നും നിര്‍മാതാക്കള്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും വെറും നാല് ലക്ഷം രൂപ മാത്രമാണ് ഓപ്പണിംഗ് ദിനത്തില്‍ ചിത്രത്തിന് നേടാനായ കളക്ഷന്‍ എന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഗോളതലത്തില്‍ 5.75 കോടി രൂപയാണ് നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് ദേവരകൊണ്ടയുടെ ‘ഗീതാഗോവിന്ദം’ സിനിമയുടെ സംവിധായകനായ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. എന്നാല്‍ വിജയ്ക്ക് ഹൈയെസ്റ്റ് ഗ്രോസ് സമ്മാനിച്ച സംവിധായകന്‍ ഇപ്പോള്‍ ഒരു അബദ്ധം സൃഷ്ടിച്ചു എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്.

ഇതുവരെ ഒന്നിച്ച് അഭിനയിച്ച എല്ലാ നടിമാര്‍ക്കും ഫ്ളോപ്പ് സമ്മാനിച്ച് ഒടുവില്‍ മൃണാള്‍ ഠാക്കൂറിന്റെ കരിയറിലെ ആദ്യ പരാജയവും വിജയ് നല്‍കി എന്നും ട്രോളുകളില്‍ നിറയുന്നുണ്ട്. വിജയ്യും മൃണാളും ഒന്നിച്ചുള്ള ലിപ് കിസ്സിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടും വിമര്‍ശനങ്ങള്‍ നടക്കുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ എല്ലാ സിനിമയിലും ഈ ഒരേ സീന്‍ ഉണ്ടാകും എന്ന് പറഞ്ഞാണ് ചിലരുടെ വിമര്‍ശനം.

Latest Stories

ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ആക്രമണങ്ങളിൽ പങ്കാളി

നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു

സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് 163 കോടിയുടെ ലഹരി വേട്ട; ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് പിടികൂടിയത് 88 കോടിയുടെ മെത്താംഫെറ്റമിൻ

കാന്‍സര്‍ വേദന സംഹാരികള്‍ യുവാക്കള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്നത് വ്യാപകം; കാന്‍സര്‍ മരുന്നുകളെ ലഹരി മരുന്നുകളുടെ പട്ടികയിലാക്കാന്‍ പൊലീസ്- എക്‌സൈസ് നീക്കം

ഇനി ആ ചോദ്യം ആരും ചോദിക്കരുത്, എന്ന് പാഡഴിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി വിരാട് കോഹ്‌ലി; ഒപ്പം ആരാധകരോട് സന്ദേശവും

അഴുക്കുചാലിലെ സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി, ഭർത്താവ് അറസ്റ്റിൽ; കുടുക്കിയത് സ്വർണക്കടയുടെ സഞ്ചി

എലിസബത്ത് കടുത്ത വിഷാദരോഗി, അമ്മൂമ്മയുടെ പ്രായത്തിലുള്ളവരോടും എനിക്ക് ലൈംഗികതാല്‍പര്യം ഉണ്ടെന്ന് പറയുന്നു, ഉപദ്രവിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും; തുറന്നടിച്ച് ബാല

ബിസിസിഐയുടെ ആ നിയമം വലിയ തെറ്റ്, ഞാൻ അതിനെ എതിർക്കുന്നു; തുറന്നടിച്ച് വിരാട് കോഹ്‌ലി

അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി: 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടും; മുസ്ലീം രാജ്യങ്ങളെ ഉന്നമിട്ട് ട്രംപ് സര്‍ക്കാര്‍