'ബുക്ക് മൈ ഷോയില്‍ സീറ്റ് ഫുള്‍, എന്നാല്‍ തിയേറ്ററിലെ അവസ്ഥ ഇങ്ങനല്ല.. പക്കാ ഉടായിപ്പ്'; രാമചന്ദ്ര ബോസ് ആന്‍ഡ് കോ സിനിമയ്‌ക്കെതിരെ പോസ്റ്റ്, ചര്‍ച്ചയാകുന്നു

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ അധികം പ്രതികരണങ്ങള്‍ ലഭിക്കാത്ത ചിത്രമാണ് നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ ബുക്ക് മൈ ഷോയില്‍ എത്തിയ റിവ്യൂകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ 7.7 റേറ്റിംഗ് നേടി ‘കിംഗ് ഓഫ് കൊത്ത’യേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും അതിനൊപ്പം തന്നെ നല്ല പ്രതികരണങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല സംവിധാനം, മികച്ച പെര്‍ഫോമന്‍സുകള്‍, നല്ല സംഗീതം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

”നിവിന്‍ പോളി നല്ല അഭിനയം ആയിരുന്നു. പിന്നെ ല്ലൊവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സോങ് അടിപൊളി ഡാന്‍സ്. മലയാളത്തില്‍ നല്ല ഹീസ്റ്റ് സ്‌റ്റോറി ആയിരുന്നു. നല്ല കോമഡി ഉണ്ട്” എന്നിങ്ങനെയുള്ള പൊസിറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ എല്ലാം തെറ്റാണ് എന്ന് പറയുന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഇതിലെ റിവ്യൂ നോക്കി ആരും തന്നെ സിനിമക്ക് പോകരുത്, ഒരു ലോജിക്കും ഇല്ലാത്ത സിനിമ, ബുക്ക് ചെയ്യാനായി നോക്കിയപ്പോള്‍ 4 ഷോയ്ക്കും അല്‍ഭുതകരമായ ബുക്കിംഗ്, ആകെ ഭാക്കി ഉണ്ടായിരുന്നത് മുന്നിലെ മൂന്നുവരി സീറ്റുകള്‍ മാത്രം, ഒടുവില്‍ മുന്നിലെ സീറ്റ് ബുക്ക് ചെയ്തു തീയേറ്ററില്‍ എത്തിയപ്പോള്‍ സീറ്റ് മുഴവന്‍ കാലി, തീയേറ്റര്‍ സ്റ്റാഫിനോട് തിരക്കിയപ്പോള്‍ മുന്‍പത്തെ ഷോയ്ക്കും അതേ അവസ്ഥയാണെന്ന് പറഞ്ഞു, അപ്പോഴാണ് മനസ്സിലായത് പക്കാ ഉടായിപ്പായിരുന്നെന്ന്, പിആര്‍ വര്‍ക്കുകാര്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തു പോസിറ്റീവ് റിവ്യൂ ഇട്ടിരിക്കുന്നു” എന്നാണ് ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണത്തിനോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാമചന്ദ്ര ബോസ് ആന്‍ഡ് കോയ്ക്ക് ഒപ്പം റിലീസ് ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യ്‌ക്കെതിരെയും നെഗറ്റീവ് പ്രചാരണങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.

Latest Stories

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും