'നേര്' അറിയാന്‍ മോഹന്‍ലാല്‍; ജീത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു, അന്ധനായ കഥാപാത്രം?

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘നേര്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്ധരായ ആളുകള്‍ക്ക് വേണ്ടിയുള്ള ബ്രെയ്ല്‍ ലിപിയില്‍ എഴുതിയ ഒരു ബുക്കും നീതി ദേവതയുടെ ശില്‍പ്പവുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.

അന്ധനായ ഒരു കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ‘ദൃശ്യം 2’വില്‍ വക്കീല്‍ ആയി എത്തിയ ശാന്തി മായാദേവി, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.

സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ആശീര്‍വാദ് സിനിമാസിന്റെ 33മത് ചിത്രമാണിത്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

2020ല്‍ കോവിഡ് വ്യാപനത്തോടെ സിനിമ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ ദൃശ്യം 2 പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെ മോഹന്‍ലാല്‍ ജീത്തു കോമ്പോയില്‍ ’12ത് മാന്‍’ എന്ന സിനിമയും എത്തി. റാം ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ