Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പ്രീതി സിന്റെയെ പീഡിപ്പിച്ചെന്ന് പരാതി; നെസ് വാദിയയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

, 4:46 pm

വ്യവസായി നെസ് വാദിയയ്‌ക്കെതിരെ നടി പ്രീതി സിന്റെ മുന്നു വര്‍ഷം മുമ്പ് നല്‍കിയ പീഡനപരാതിയില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിഎല്‍ മാച്ചിനിടെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സഹ ഉടമയും വ്യവസായിയുമായ നെസ് വാദിയ തന്റെ സ്ത്രീത്വത്തെ അപമാനിയ്ക്കാനും കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നാണ് പ്രീതിയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമം, ഭീഷണിപ്പെടുത്തല്‍, പൊതു പ്രവര്‍ത്തകന്റെ ജോലി തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് നെസ് വാദിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 200 പേജോളം വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 20,000 രൂപയുടെ സ്വന്ത ജാമ്യത്തില്‍ വാദിയയ്ക്ക കോടതി ജാമ്യം അനുവദിച്ചിരുന്നു. 2014 മെയ് 30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്.

പ്രീതിയും വാദിയയും തമ്മില്‍ അഞ്ചു വര്‍ഷത്തെ പ്രണയമുണ്ടായിരുന്നു. എന്നാല്‍ അത് അവസാനിച്ചശേഷവും തന്നെ വാദിയ ശല്യപ്പെടുത്തിയെന്നും മാറി നിന്ന തന്നെ കൈയ്യില്‍ ബലമായി പിടിച്ച് അടുപ്പിച്ചെന്നും പ്രീതിയുടെ പരാതിയിലുണ്ട്. കൈയ്യിലെ മുറിവിന്റെ ഫോട്ടോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രീതി സിന്റയുടെ ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫും സംഭവത്തിന് സാക്ഷിയായിരുന്നു. അതിനുശേഷം 2016ലാണ് ഇരുവരും വിവാഹിതരാകുന്നത്.

Advertisement