പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

നയന്‍താരയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ധനുഷ്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച ‘നാനും റൗഡി താന്‍’ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നേരത്തെ രംഗത്തെത്തിയിരുന്നു.

ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ നയന്‍താര തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് രംഗത്തിനാണ് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു നയന്‍താരയുടെ കുറിപ്പ്.

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മ്മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.

ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്‌ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്ന് നയന്‍താര ആരോപിച്ചിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നും നയന്‍താര പറഞ്ഞിരുന്നു.

Latest Stories

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

"എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത