മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

നയന്‍താരയുടെ 40-ാം ജന്മദിനത്തില്‍ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ ഡോക്യമെന്ററി റിലീസ് ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്. ഏറെ വിവാദങ്ങള്‍ക്കിടെയാണ് ഡോക്യുമെന്ററിയുടെ റിലീസ്. നയന്‍താരയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവുമാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്.

സംവിധായകന്‍ ഗൗതം മേനോനാണ് നെറ്റ്ഫളിക്സിനായി ഡോക്യുമെന്ററി ഒരുക്കിയത്. വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ വച്ച് പ്രണയത്തിലായ നയന്‍താരയും വിഘ്‌നേഷും 2022 ജൂണ്‍ ഒമ്പതിനാണ് വിവാഹിതരായത്.

View this post on Instagram

A post shared by Netflix India (@netflix_in)

വിവാദങ്ങള്‍ക്കിടയിലാണ് ഡോക്യുമെന്ററി എത്തിയിരിക്കുന്നത്. നയന്‍താര നാനും റൗഡി താന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ധനുഷിനെതിരെ തുറന്ന കത്തുമായാണ് നയന്‍താര രംഗത്തെത്തിയിരുന്നു. പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു നയന്‍താരയുടെ പ്രതികരണം. ഇതിനെതിരെ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

Read more