നയന്‍താരയ്ക്കും വിഘ്‌നേഷിനും നെറ്റ്ഫ്ളിക്സിൻ്റെ നോട്ടീസ്

നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ നോട്ടിസ്. വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ളിക്സ് പിൻമാറിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയത്. എന്നാൽവിവാഹച്ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇതാണ് നെറ്റ്ഫ്ലിക്സ് ടീമിനെ ചൊടിപ്പിച്ചതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവന്‍ ചിത്രങ്ങളും പുറത്തുവന്നതിനാല്‍ വിഡിയോയ്ക്കായി പ്രത്യേക താല്‍പര്യം ആളുകളില്‍ ഉണ്ടാകില്ലെന്ന് ഇവര്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന് പിന്നില്‍ ഗൗതം വാസുദേവ മേനോനാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനാലാണ് വീഡിയോ പുറത്ത് വരാന്‍ വൈകുന്നതെന്ന തരത്തില്‍ ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ കമ്പനിയുടെ അനുവാദമില്ലാതെയായിരുന്നു പുറത്തുവിട്ടത് എന്നത് തന്നെയാണ് .

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ