സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരങ്ങളെല്ലാം പാപ്പരാസികള്‍ മുതലാക്കാറുണ്ട്. ഇതിന്റെ പേരില്‍ സെയ്ഫ് അലി ഖാനും കരീന കപൂറും പലപ്പോഴും ഇത്തരക്കാരോട് തട്ടിക്കയറുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെ കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്‌ളാറ്റിന് പുറത്തേക്ക് എത്തിയ തൈമൂര്‍ പാപ്പരാസികളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ തൈമൂര്‍ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ താരകുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മക്കളെ നോക്കാന്‍ ഇത്രയധികം പരിപാലകരെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തി. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്‌നന്‍സി ബൈബിള്‍’ എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു.