വിജയ്യും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നില്‍ ഭാര്യ, ദളപതിയുടെ കുടുംബത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം

ഇളയദളപതി വിജയുടെ വാരിസ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തീയേറ്ററുകളില്‍ വാരിസ് മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.

റിലീസിന് മുന്നോടിയായിത്തന്നെ വിജയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടന്‍ ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും നടി കീര്‍ത്തി സുരേഷിന്റെ കൂടെയാണ് താമസമെന്നുമൊക്കെ ആരോപണം വന്നു. ഇപ്പോഴിതാ ഒടുവില്‍ പിതാവുമായി നടന്‍ അകന്ന് കഴിയാനുള്ള കാരണത്തെക്കുറിച്ചുള്ള ചില പുതിയ അഭ്യൂഹങ്ങള്‍ പരന്നിരിക്കുകയാണ്.

വിജയുടെ ആരാധികയായ ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയൊണ് നടന്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോട് കൂടിയുള്ള വിവാഹമായിരുന്നു. വിജയും പിതാവും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രചരണമുണ്ടായിരുന്നു.

ഭാര്യ സംഗീത കാരണമാണ് വിജയ് മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം.
എസ് ചന്ദ്രശേഖറായിരുന്നു മകനും നടനുമായ വിജയുടെ സിനിമയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. തോക്ക് എന്ന സിനിമ വരെയും കാര്യങ്ങള്‍ അങ്ങനെ പോയി. പിതാവാണ് സിനിമയുടെ കഥ കേള്‍ക്കുകയും പ്രതിഫലം ചോദിച്ച് വാങ്ങിക്കുകയുമൊക്കെ ചെയ്തിരുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് തന്നെ നോക്കിയാല്‍ പോരെ എന്ന അഭിപ്രായമാണ് ഭാര്യ സംഗീത മുന്നോട്ട് വെച്ചത്. അതോടെയാണ് പിതാവ് മാറി നില്‍ക്കുകയും വിജയ് തന്നെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം