തിയേറ്ററില്‍ പൊരുതി വീണു, പ്രധാന റോളില്‍ നായ എത്തിയിട്ടും പരീക്ഷണം വിജയിച്ചില്ല; 'നെയ്മര്‍' ഇനി ഒ.ടി.ടിയിലേക്ക്

മാത്യു തോമസും നെസ്‌ലിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നെയ്മര്‍’ ഇനി ഒ.ടി.ടിയിലേക്ക്. മെയ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 8ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംമിംഗിന് ഒരുങ്ങുന്നത്. നെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ഒരു നായയാണ് എത്തിയത്.

എന്നാല്‍ 3 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നില്ല. വളര്‍ത്തുമൃഗത്തെ കേന്ദ്രീകരിച്ചുള്ള സിനിമാ വിഭാഗത്തില്‍ എത്തിയ ഈ ചിത്രം തിയേറ്ററില്‍ പരാജയമാവുകയായിരുന്നു. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തത്.

വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആല്‍ബി ആന്റണിയാണ്. ഷാന്‍ റഹ്‌മാന്‍ സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് ഒരുക്കിയത്. നെയ്മറിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയാണ്.

Latest Stories

ഞാന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കി; സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; നല്‍കിയത് വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിമയനടപടിയുമായി എംവി ജയരാജന്‍

മായങ്കിനെ ഒന്നും പേടിയില്ല, അവനെ പോലെയുള്ളവരെ സ്ഥിരമായി നെറ്റ്സിൽ നേരിടുന്നതാണ്; ബംഗ്ലാദേശ് നായകൻ പറഞ്ഞത് ഇങ്ങനെ

അന്ന് നടനുമായുള്ള പ്രണയ വിവാഹം മുടങ്ങി; മാസങ്ങള്‍ക്കകം മറ്റൊരാളുമായി നടി ശ്രീഗോപികയുടെ വിവാഹം

അടുത്തൊന്നും തിയേറ്ററില്‍ എത്തില്ല, അജിത്തിന്റെ 'വിടാമുയര്‍ച്ചി' വൈകും; കാരണം ഇന്ത്യന്‍ 2വിന്റെ പരാജയം!

'ഗോദയിലെ രാഷ്ട്രീയം' മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

സഞ്ജു സാംസൺ v/s ഋതുരാജ് ഗെയ്ക്വാദ്; പുതിയ സ്ഥാനം നൽകാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

"എംബപ്പേ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം"; താരത്തെ പിന്തുണച്ച് ഫ്രാൻസ് പരിശീലകൻ

'അയാളുടെ സീരിയല്‍ നടിയായ ഭാര്യ ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം'; ബീന ആന്റണിക്കെതിരെ മീനു മുനീര്‍, നിയമനടിക്ക് ഒരുങ്ങി താരം

8 പന്തിൽ 36 റൺസും കൂടാതെ 2 വിക്കറ്റും, ധോണി ഞെട്ടിച്ച ഹോങ്കോംഗ് ക്രിക്കറ്റ് സിക്സ് ടൂർണമെന്റ്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്