'ഒരു പ്രത്യേക രാഷ്ടീയ പാര്‍ട്ടിയെക്കുറിച്ചുള്ള ചിത്രമല്ല ഇത്'; എന്‍ജികെയുടെ പ്രചാരണത്തിന് സൂര്യ കൊച്ചിയില്‍ എത്തി

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ സായി പല്ലവി ചിത്രം എന്‍ജികെ മെയ് 31 നു തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സൂര്യയും സായ് പല്ലവിയും കൊച്ചിയിലെത്തി. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടികളില്‍ നടന്നത്. ഒരു പ്രത്യേക രാഷ്ടീയ പാര്‍ട്ടിയെക്കുറിച്ചുള്ള ചിത്രമല്ല ഇതെന്നാണ് ചടങ്ങില്‍ സംസാരിച്ച സൂര്യ പറഞ്ഞത്.

“എന്‍ജികെ ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. എന്നാല്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ളതല്ല ചിത്രമല്ലിത്. രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും ഒരു ഫാമിലി ചിത്രം തന്നെയാണ് ഇത്. “നന്ദ” ചെയ്യുമ്പോള്‍ തന്നെ നമുക്ക് ഒരുമിച്ചു ഒരു ചിത്രം ചെയ്യണം എന്ന് ഞാന്‍ സെല്‍വരാഘവനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴാണ് അത് സാധിച്ചത്.” സൂര്യ പറഞ്ഞു.

സൂര്യയുമായി ഒന്നിച്ചുള്ള ഈ ചിത്രം തനിക്കേറെ പാഠങ്ങള്‍ പകര്‍ന്നു തന്നുവെന്ന് സായി പല്ലവി പറഞ്ഞു. എന്നും പത്തു വര്‍ഷം കൊണ്ട് സിനിമയില്‍ പഠിക്കേണ്ട പാഠങ്ങള്‍ എല്ലാം തന്നെ ഈയൊരു ചിത്രം കൊണ്ട് പഠിച്ചെടുത്തു എന്നും സായി പല്ലവി പറഞ്ഞു. സായ് പല്ലവിയെ സിനിമയിലെത്തിച്ച “പ്രേമം” റിലീസ് ചെയ്തു ഇന്ന് നാല് വര്‍ഷം തികയുകയാണ്. ഇതേ ദിവസം തന്നെ വീണ്ടും കേരളത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും സായി പങ്കുവെച്ചു.

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് “എന്‍ ജി കെ” എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്.

Latest Stories

യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കണം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല: മമ്മൂട്ടി

സുഡാനിൽ വീണ്ടും ആർ‌എസ്‌എഫ് ഷെല്ലാക്രമണം; 47 സാധാരണക്കാർ കൂടി കൊല്ലപ്പെട്ടതായി സൈന്യം

ദൈവമേ... മൂന്ന് ദിവസം മുമ്പ് അവിടെ ഉണ്ടായിരുന്നു.. സഞ്ചാരികളുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ: ജി വേണുഗോപാല്‍

ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം, ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ തനിച്ചല്ല: മോഹന്‍ലാല്‍

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ