രാഷ്ട്രീയ പ്രവര്‍ത്തകന്‍ നന്ദഗോപാല്‍ കുമരനായി സൂര്യ; എന്‍ജികെ തീയേറ്ററുകളിലേക്ക്

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ- സായി പല്ലവി ചിത്രം എന്‍ജികെ മെയ് 31 നു ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. സായ് പല്ലവിക്ക് പുറമെ രകുല്‍ പ്രീത് സിംഗും നായികാവേഷത്തിലെത്തുന്നുണ്ട്. ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന “എന്‍.ജി.കെ” ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് “എന്‍ ജി കെ” എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. സെല്‍വരാഘവന്‍ ചെയ്ത “കാതല്‍ കൊണ്ടേന്‍” എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിന്റെ ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു സെല്‍വ രാഘവന്‍ സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയപ്പെടുന്നത്. സെല്‍വ രാഘവന്‍ സൂര്യയോട് മൂന്ന് കഥകള്‍ പറഞ്ഞു, അതില്‍ “എന്‍ ജി കെ” സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട് ആദ്യം ഈ സിനിമ ചെയ്യാന്‍ സൂര്യ സമ്മതിക്കുകയായിരുന്നു.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് “എന്‍ ജി കെ” നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് കണ്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം