'ഉള്ളെ പോണവന്‍ പൊണമാതാന്‍ വരുവേ'ചോരയില്‍ മുങ്ങി സൂര്യ, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി എന്‍ജികെയുടെ ട്രെയിലര്‍

സര്‍ക്കാര്‍, നോട്ട, ഉറിയടി 2എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയം പറയുന്ന മറ്റൊരു സിനിമ കൂടി തമിഴകത്ത് വരുന്നു. സൂര്യ നായകനായെത്തുന്ന എന്‍ജികെ. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടി വന്‍ ഹിറ്റായിരുന്നു.

സൂര്യക്ക് പുറമെ സായ് പല്ലവി, രകുല്‍പ്രീത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൊളിറ്റിക്സും ആക്ഷനും റൊമാന്‍സുമെല്ലാം നിറഞ്ഞൊരു മാസ് ചിത്രമായിരിക്കും എന്‍ജികെ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

സായി പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ല്‍ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം