എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്, ബട്ട് ദിസ് വണ്‍ സംതിങ് ഡിഫ്രന്‍ഡ് ; ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുന്ന നൈറ്റ് ഡ്രൈവ് ട്രെയിലര്‍

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ യുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ട്രെയിലര്‍.

് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവരും, ഈ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയുമാണ്. എം പദ്മകുമാര്‍ ഒരുക്കുന്ന പത്താം വളവ്, തമിഴ് ചിത്രം കടാവര്‍ എന്നിവ രചിച്ചിരിക്കുന്നതും അഭിലാഷ് പിള്ള ആണ്. ഷാജി കുമാര്‍ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് സുനില്‍ എസ് പിള്ളയും ഇതിനു സംഗീതമൊരുക്കിയത്, ജോസഫ്, കാവല്‍, കാണേക്കാണേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രെഞ്ജിന്‍ രാജുമാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ ട്രൈലെര്‍ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാത്രി നടക്കുന്ന കഥയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

സാറാസ് എന്ന ചിത്രത്തിന് ശേഷം പുറത്തു വരുന്ന അന്ന ബെന്‍ ചിത്രമെന്ന പേരിലും, അതുപോലെ കുരുതിക്കു ശേഷം പുറത്തു വരുന്ന റോഷന്‍ മാത്യു ചിത്രം എന്ന പേരിലും നൈറ്റ് ഡ്രൈവ് ശ്രദ്ധ നേടുന്നുണ്ട്. കുറുപ്പ് എന്ന ദുല്‍കര്‍ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഇന്ദ്രജിത് സുകുമാരന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.

ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു. മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്. മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം