ചിരിപ്പൂരം തീര്‍ക്കാന്‍ നിഖില വിമല്‍, 'പെണ്ണ് കേസ്' വരുന്നു; ഡിസംബറില്‍ ആരംഭിക്കും

നിഖില വിമല്‍ നായികയാകുന്ന ‘പെണ്ണ് കേസ്’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് പെണ്ണ് കേസ്.

ഒരു കല്യാണ പെണ്ണിനും ചെക്കനും പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടുന്നതാണ് പോസ്റ്ററിലുള്ളത്. ഒരു കോമഡി ചിത്രമാകും ഇത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഇ 4 എക്‌സ്പിരിമെന്റസ്, ലണ്ടന്‍ ടാക്കീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറില്‍ ആരംഭിക്കും. ഫെബിന്‍ സിദ്ധാര്‍ഥും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങള്‍. കഥ സംവിധാകന്റേത് തന്നെയാണ്.

‘ഗുരുവായൂരമ്പല നടയില്‍’ന് ശേഷം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ലണ്ടണ്‍ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം ഫെബിന്‍ സിദ്ധാര്‍ഥ് തിരക്കഥ രചിച്ച ചിത്രമാണ് പെണ്ണ് കേസ്. ഷിനോസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് സരിന്‍ രാമകൃഷ്ണന്‍ ആണ്.

കലാസംവിധാനം: അര്‍ഷദ് നക്കോത്ത്, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പികെ, ചീഫ് അസോസിയേറ്റ്: ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: 10ജി മീഡിയ, ടൈറ്റില്‍ പോസ്റ്റര്‍: നിതിന്‍ കെപി.

Latest Stories

ദീപാവലിയില്‍ പൊട്ടിയത് ശിവകാശിയിലെ 6000 കോടിയുടെ പടക്കങ്ങള്‍; ഉത്പാദനത്തിന് പ്രതികൂലമായത് സുപ്രീംകോടതിയുടെ ഈ വിധി

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; മാറ്റങ്ങളറിയാം

കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ