നിഖില വിമലിന്റെ പിന്നാലെ മുഖം പൊത്തിപ്പിടിച്ച് 'പെണ്ണ് കേസി'ല്‍ പെട്ടവര്‍

നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പെണ്ണ് കേസ്. ഹക്കീം ഷാജഹാന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

മൈസൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് നായികയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഒരു ചിത്രം പുറത്തു വിട്ടുകൊണ്ടാണ് ഷൂട്ടിങ് ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. E4 എക്‌സിപിരിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡക്ഷന്‍ – വി യു ടാക്കീസ് എന്റര്‍ടൈന്‍മെന്റ്, കൊ പ്രൊഡ്യൂസര്‍-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണനും സംവിധാകന്‍ ഫെബിനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജ്യോതിഷ് എം., സുനു വി., ഗണേഷ് മലയത്ത് എന്നിവരാണ് സംഭാഷണം ഒരുക്കുന്നത്.

സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍- സരിന്‍ രാമകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ., കല- അര്‍ഷദ് നക്കോത്ത്, മേക്കപ്പ്- ബിബിന്‍ തേജ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, സ്റ്റില്‍സ്- റിഷാജ്, പോസ്റ്റര്‍ ഡിസൈന്‍- ജയറാം രാമചന്ദ്രന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

Read more