അലന്‍സിയര്‍ പ്രധാന കഥാപാത്രമാകുന്ന ‘ലോല കോട്ടേജ്’ എന്ന തന്റെ വെബ് സീരിസിനെ കുറിച്ച് സംസാരിച്ച് നിള നമ്പ്യാര്‍. വെബ് സീരിസിനെതിരെ വരുന്ന വിമര്‍ശനങ്ങളെയും നെഗറ്റിവിറ്റിയെയും സംബോധന ചെയ്തു കൊണ്ടാണ് നിള തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംസാരിച്ചിരിക്കുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിര്‍മ്മിക്കുന്ന വെബ് സീരിസ് ആണിത്. തന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ഈ സീരിസ് വരുന്നത്. അലയന്‍സിയര്‍ മോള് ടെന്‍ഷനടിക്കണ്ട എന്നാണ് പറഞ്ഞത്. നെഗറ്റീവ് കമന്റ്‌സ് പൊസിറ്റിവിറ്റി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നും നിള നമ്പ്യാര്‍ വ്യക്തമാക്കി.
നിള നമ്പ്യാരുടെ വാക്കുകള്‍:
നിങ്ങള്‍ പല വാര്‍ത്തകളും കേട്ടിട്ടുണ്ടാകും. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ വന്നത് അതിന്റെ സത്യാവസ്ഥ നിങ്ങളോട് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. നിള നമ്പ്യാര്‍ ഡയറക്ട് ചെയ്യുന്ന അഡള്‍ട്ട് വെബ് സീരീസില്‍ അലന്‍സിയര്‍ അഭിനയിക്കുന്നു എന്നുള്ളത്. അലന്‍സിയറിനെ പോലെ ഒരാള്‍ എന്റെ വെബ് സീരീസില്‍ അഭിനയിക്കുന്നു എന്നുണ്ടെങ്കില്‍ എന്താണ് അതിന്റെ സ്‌ക്രിപ്റ്റ് എന്നുള്ളത് നിങ്ങള്‍ക്ക് തന്നെ ചിന്തിക്കാമല്ലോ. മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരുപാട് നന്ദി. ഇതില്‍ പകുതി സത്യവുമുണ്ട് പകുതി ഇല്ലാത്തതുമാണ്. എന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ഇത് റിലീസ് ചെയ്യുന്നു എന്നാണ് പറയപ്പെടുത്തത്. എന്നാല്‍ അങ്ങനെയല്ല. അലന്‍സിയറിനെ പോലൊരാളെ കൊണ്ടുവന്നിട്ട് എന്തിനാണ് എന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നത്.
ഇത് എന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഏതാണ് ഒ.ടി.ടി എന്താണ് അതുവഴി കൊടുക്കുന്ന കണ്ടന്റ്‌സ് ഇതെല്ലാം നിങ്ങളെ അറിയിക്കുന്നതാണ്. അലന്‍സിയറിനെ പോലുള്ള നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇനിയും വരട്ടെ എന്നാണ് എന്റെ ആഗ്രഹം. നിങ്ങള്‍ ഈ സീരിസ് കണ്ടിട്ട് വിലയിരുത്താനെ ഞാന്‍ പറയൂ. ഈ വാര്‍ത്ത വന്നതിന് ശേഷം അലന്‍സിയര്‍ സാറിനെ ഞാന്‍ വിളിച്ചിരുന്നു. ഇങ്ങനെയൊരു വാര്‍ത്ത കണ്ടിരുന്നോ എന്നു ചോദിച്ചപ്പോള്‍, ‘നീ കാണുന്നതിന് മുമ്പ് ഞാന്‍ കണ്ടു, അക്കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട മോള് ഫോണ്‍ കട്ട് ചെയ്‌തോളൂ’ എന്ന് പറഞ്ഞു. സര്‍ സ്‌ക്രിപ്രറ്റ് കേട്ട് ഇഷ്ടമായതിന് ശേഷമാണ് ഇതില്‍ വന്ന് അഭിനയിച്ചത്. അപ്പോള്‍ അതിനുള്ളൊരു ക്വാളിറ്റി ഈ വെബ് സീരിസില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.
വാര്‍ത്തയ്ക്ക് വന്ന കമന്റ്‌സ് കൂടുതല്‍ നെഗറ്റീവ് ആയിരുന്നു. ആ കമന്റ്‌സ് കണ്ടതോടെ പോസിറ്റീവ് എനര്‍ജി കുറച്ച് കൂടി. എന്തും കണ്ടിട്ട് വിലയിരുത്തുക. ഇതില്‍ എന്താണ് ഞാന്‍ കൊണ്ടുവന്നിട്ടുള്ള കണ്ടന്റ്, എന്താണ് എന്റെ വിഷ്വല്‍ ഇതൊക്കെ നോക്കിയിട്ട് അഭിപ്രായം പറയുക. എന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് ജീവിതത്തിലെ അവസാന ശ്രമമാണ് ഈ വെബ് സീരിസും ഒ.ടി.ടിയും. ഇത് ഇറങ്ങിയ ശേഷം അതില്‍ നെഗറ്റീവ് കാണുകയാണെങ്കില്‍ ചീത്ത പറഞ്ഞുകൊള്ളൂ. സമ്പാദ്യങ്ങളൊക്കെ തീര്‍ന്നു, അക്കൗണ്ട് വരെ മൈനസ് ആയിട്ടും ഞാനിത് മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്റെ മക്കള്‍ അനുഭവിക്കേണ്ട സമ്പാദ്യം എടുത്താണ് ഇതില്‍ ഇറക്കിയത്. അവസാന ശ്രമമെന്ന് പറയാം. നിങ്ങള്‍ കണ്ടിട്ട് വിലയിരുത്തുമ്പോള്‍ എനിക്കും ഒരു സമാധാനം ഉണ്ടാകും.
ഒത്തിരി പൈസ ഒന്നും ഉണ്ടായത് കൊണ്ടല്ല ഇങ്ങനെയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ഞാന്‍ കൊണ്ടുവരുന്നത്. എനിക്കൊരു നിര്‍മ്മാതാവിനെ കിട്ടില്ല എന്നല്ല, ബോള്‍ഡ് മോഡലായ ഞാന്‍ ഒരു നിര്‍മ്മാതാവിനെ തേടി പോകുമ്പോള്‍ അവരെന്താ എന്നോട് ചോദിക്കുക എന്നത് എന്നേക്കാള്‍ ഉപരി നിങ്ങള്‍ക്കറിയാം. അതുകൊണ്ട് അങ്ങനെയൊരു നിര്‍മ്മാതാവിനെ തേടിപ്പോയിട്ടില്ല. നാളത്തേക്കുള്ള ഇവരുടെ പ്രതിഫലത്തിന് എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് ഭയന്നിരുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്ന് പോലും ചിന്തിച്ചു പോയി. ഭക്ഷണം പോലും കഴിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ വന്ന അഭിനേതാക്കളെല്ലാം എന്നോട് സഹകരിച്ചു. നമ്മുടെ ടെന്‍ഷനും ബുദ്ധിമുട്ടും അവര്‍ക്കും മനസിലായി. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും. ഒപ്പം പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സും സിനിമയിലൊക്കെ പ്രവര്‍ത്തിച്ചവരാണ്. അതിന്റെ ക്വാളിറ്റി സീരിസിന്റെ ഓരോ എപ്പിസോഡിലും നിങ്ങള്‍ക്ക് കാണാം.