അവസരം കുറഞ്ഞപ്പോള്‍ ഓരോ നമ്പര്‍ : നിമിഷയുടെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ക്ക് നേരെ സൈബർ ആക്രമണം

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ നടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. . ദീപാവലി സ്പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന ചില സൈബര്‍ സദാചാരവാദികളുടെ കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ചിത്രങ്ങളെ പ്രശംസിച്ചെത്തുന്നവരുമുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഒരു തെക്കന്‍ തല്ലു കേസ്’ വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിന് ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്ന് ആരാധകര്‍ പറയുന്നു. അതേസമയം, ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്.

ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതിരണങ്ങളും നേടിയിരുന്നു. ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

‘ഫൂട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രവും ‘ചേര’ എന്ന സിനിമയുമാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്. നതാലിയ ശ്യാം ഒരുക്കുന്ന ചിത്രമാണ് ഫൂട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍. റോഷന്‍ മാത്യുവിനെയും നിമിഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചേര.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി