കൊറോണയ്ക്കും കപ്പേളയ്ക്കും പ്രളയത്തിനും മുമ്പ് പിറന്ന 'നിഖാബ്'; ഷോര്‍ട്ട് ഫിലിമുമായി മുഹമ്മദ് മുസ്തഫ

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം “നിഖാബ്” ശനിയാഴ്ച വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. “കപ്പേള”യാണ് മുസ്തഫ ആദ്യം സംവിധാനം ചെയ്ത ചിത്രം. പ്രളയത്തിനും കപ്പേളയ്ക്കും കൊറോണയ്ക്കും മുന്നേ ഒരുക്കിയതാണ് ഈ ചിത്രം എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കൊറോണയ്ക്കു മുന്‍പ്.. കപ്പേളയ്ക്കും പ്രളയത്തിനും മുന്‍പ്.
കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ നോമ്പു കാലത്തു പിറന്ന “നിഖാബ്”

കുറേക്കാലം മുന്നേ തോന്നിയ ഒരു ഐഡിയ 2019ലെ ഒരു ചര്‍ച്ചാ വിഷയവുമായി ബന്ധപ്പെടുത്തി പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ പ്രോത്സാഹനം…പിന്നെ ഉത്സാഹത്തോടെ എല്ലാരും വന്നു ചേര്‍ന്ന് കൃത്യം നിര്‍വഹിച്ചു…തിരിച്ചെല്ലാവര്‍ക്കും നന്ദി മാത്രം.! സിനിമ ചെയ്യാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ഒന്ന് തളര്‍ന്നിരുന്നപ്പോള്‍ കൂടെനിന്നവര്‍ തന്ന ഊര്‍ജ്ജമാണ്, സ്‌നേഹമാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്, പ്രമുഖ താരങ്ങള്‍ അഭിനയിച്ച നിഖാബ് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് muzic 247 യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേയ്ക്ക്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്