'മാനുവല്‍' കരിയറിലെ ഏറ്റവും വലിയ ഹിറ്റ്; 'ഫൈനല്‍സി'ല്‍ മികച്ച പ്രകടനവുമായി നിരഞ്ജ്

രജീഷ വിജയന്‍ നായികയായെത്തിയ “ഫൈനല്‍സ്” തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ നായകനായെത്തിയ നിരഞ്ജും കയ്യടികള്‍ നേടുകയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നിരഞ്ജ് ഫൈനല്‍സില്‍ കാഴ്ചവച്ചിരിക്കുന്നത്. സൈക്ലിസ്റ്റ് ആലീസായി രജീഷ എത്തിയപ്പോള്‍ കാമുകനും സുഹൃത്തുമായ മാനുവല്‍ ആയാണ് നിരഞ്ജ് എത്തിയത്.

അഭിനയത്തിന് പുറമേ കഥാപാത്രത്തിനായി നിരഞ്ജ് എടുത്ത കായികാധ്വാനവും മാനുവലിനെ വളരെ മികച്ചതാക്കി തീര്‍ത്തു. ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ എത്തുമ്പോള്‍ രജിഷയുടെ അച്ഛന്‍ വര്‍ഗീസായി സുരാജ് വെഞ്ഞാറമൂടാണ് എത്തുന്നത്.

സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായി ഒരുക്കിയ ചിത്രത്തില്‍ ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ എത്തിയിട്ടുണ്ട്. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം.

Latest Stories

'കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജ്ജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഏകനാഥ് ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശം; സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മൂന്നാമത്തെ സമൻസ് അയച്ച് പോലീസ്

'തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടുന്നു, രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നു'; കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

LSG VS PKBS: ഇതൊരുമാതിരി ചെയ്ത്തായി പോയി, എല്ലാം നടന്നത് അവര്‍ക്ക് അനുകൂലമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

'നാണമുണ്ടോ നിങ്ങള്‍ക്ക്?', കിരണ്‍ റാവുവിനെതിരെ സോഷ്യല്‍ മീഡിയ; 'ലാപതാ ലേഡീസ്' അറബിക് ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം

'നിത്യാനന്ദ സുരക്ഷിതൻ'; മരണവാർത്ത തള്ളി കൈലാസ അധികൃതർ, തെളിവായി വീഡിയോയും

അന്ന് അവനെ ആരും മൈൻഡ് ചെയ്തില്ല, വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കാതെ എല്ലാവരും കൂടി ഒഴിവാക്കി; ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്കർ

'വഖഫ് ബില്ല് ഭരണഘടന വിരുദ്ധം, പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും'; രാഹുൽ ഗാന്ധി