മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളില്‍ ഒന്നില്‍ ബാലതാരമായി അഭിനയിക്കേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് ജോസ് കെ. മാണിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ നിഷ ജോസ് കെ. മാണി. കൈരളി ടിവി ജ്വാല അവാര്‍ഡ് വേദിയില്‍ നിഷ ജോസ് കെ. മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല. എനിക്കും മമ്മൂക്കയ്ക്കും ഒരു കോമണ്‍ ഫ്രണ്ടുണ്ട്, ഫാസില്‍ അങ്കിള്‍. ഞാനൊരു ആലപ്പുഴക്കാരിയാണ്. ഫാസില്‍ അങ്കിള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ബാലതാരത്തെ നോക്കിയിരുന്നു.”
”മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാന്‍ എന്നെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ എന്റെ കുടുംബം അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പര്‍സ്റ്റാറായി നില്‍ക്കുമ്പോള്‍, അദ്ദേഹത്തിനൊപ്പം വേദിയില്‍ നില്‍ക്കുമ്പോള്‍, പ്രായം റിവേഴ്‌സിലാണ്” എന്നാണ് നിഷ പറഞ്ഞത്.
Read more
ഈ വാക്കുകള്‍ കൈയ്യടി നേടുകയും ചെയ്തു. അതേസമയം, ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മണിവത്തൂരിലെ ആയിരം രാത്രികള്‍ 1987ല്‍ ആണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ നായികയായി സുഹാസിനി ആണ് എത്തിയത്. സോമന്‍, സുകുമാരി, ദേവന്‍, അടൂര്‍ ഭാസി, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.