മമ്മൂട്ടിയുടെ മകളായി ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നു, പക്ഷെ..: നിഷ ജോസ് കെ മാണി

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളില്‍ ഒന്നില്‍ ബാലതാരമായി അഭിനയിക്കേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് ജോസ് കെ. മാണിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ നിഷ ജോസ് കെ. മാണി. കൈരളി ടിവി ജ്വാല അവാര്‍ഡ് വേദിയില്‍ നിഷ ജോസ് കെ. മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല. എനിക്കും മമ്മൂക്കയ്ക്കും ഒരു കോമണ്‍ ഫ്രണ്ടുണ്ട്, ഫാസില്‍ അങ്കിള്‍. ഞാനൊരു ആലപ്പുഴക്കാരിയാണ്. ഫാസില്‍ അങ്കിള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ബാലതാരത്തെ നോക്കിയിരുന്നു.”

”മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാന്‍ എന്നെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ എന്റെ കുടുംബം അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പര്‍സ്റ്റാറായി നില്‍ക്കുമ്പോള്‍, അദ്ദേഹത്തിനൊപ്പം വേദിയില്‍ നില്‍ക്കുമ്പോള്‍, പ്രായം റിവേഴ്‌സിലാണ്” എന്നാണ് നിഷ പറഞ്ഞത്.

ഈ വാക്കുകള്‍ കൈയ്യടി നേടുകയും ചെയ്തു. അതേസമയം, ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മണിവത്തൂരിലെ ആയിരം രാത്രികള്‍ 1987ല്‍ ആണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ നായികയായി സുഹാസിനി ആണ് എത്തിയത്. സോമന്‍, സുകുമാരി, ദേവന്‍, അടൂര്‍ ഭാസി, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ