ഇനിയെങ്കിലും ഭയക്കാതെ ജീവിക്കണം., ഈ പ്രതിസന്ധികള്‍ എല്ലാം മാറണം;  തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് നിഷ സാരംഗ്

ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിഷ സാരംഗ്.
അടുത്തിടെ നിഷ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താനിനി വിവാഹം കഴിക്കാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്.

ഇനിയെങ്കിലും ഭയക്കാതെ ജീവിക്കണം. യാത്ര ചെയ്യണം ഈ പ്രതിസന്ധികള്‍ എല്ലാം മാറണം. ഇതൊക്കെയാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹമെന്ന് നിഷ പറഞ്ഞു . 2021 പകുതിയോടെ എങ്കിലും എല്ലാം പഴയ നിലയിലാകണം എന്ന് തന്നെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും ഭൂട്ടാനില്‍ താമസിക്കണം എന്നാണ്. വ്ളോഗിലൂടെയും ചിത്രങ്ങളിലൂടെയും എന്നെ ഒരുപാട് കൊതിപ്പിച്ച സ്ഥലമാണ് ഭൂട്ടാന്‍. എന്ത് രസമുള്ള നാടാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ഭൂട്ടാനുണ്ട്. യാത്ര ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ടൂര്‍ എന്ന രീതിയില്‍ ഒരു യാത്രയും ഇതുവരെ ഉണ്ടായിട്ടില്ല. മക്കളും കസിന്‍സുമൊക്കെ ചേര്‍ന്ന് യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. കൃത്യസമയത്ത് എനിക്ക് ഷൂട്ട് വരും.
വല്ലാത്തൊരു ഭംഗിയാണ് ദുബായിയ്ക്ക്. അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി എന്റെ യാത്രയിടങ്ങള്‍ അങ്ങനെ നീളുന്നു. അമേരിക്കയില്‍ നാഫ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ജീവിതത്തിലെ മറക്കാനാവാത്ത യാത്ര. ബെസ്റ്റ് കോമേഡിയന്‍ ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. വളരെയധികം സന്തോഷം തോന്നി. എന്നാല്‍ ഇത്തവണത്തെ യാത്ര അതിലും മനോഹരമായിരുന്നു. അവർ കൂട്ടിച്ചേർത്തു .

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്