നടി നിത്യാ മേനോൻ വിവാഹിതയാകുന്നു; വരൻ മലയാളത്തിലെ പ്രമുഖ നടൻ

നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരനെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ ടുഡെയാണ് ഇതു സബംന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായുള്ള പ്രണയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.

ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ സിനിമകളിലും സജീവ സാന്നിധ്യമാണ്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം