നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’യ്ക്ക് ഗംഭീര പ്രതികരണങ്ങൾ. വിജയ് സേതുപതിയുടെ അൻപതാം ചിത്രം കൂടിയാണ് ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ മഹാരാജ.
ബാർബർ ആയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. നിതിലൻ സാമിനാഥന്റെ ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നാണ് പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ.
#Maharaja
A Vijay Sethupathi Sambhavam after a long time !
What a terrific actor he is
But more than plot taken the precedent brilliantly narrated by the director with one of the best screenplays to come in long time
Must watch in theatres pic.twitter.com/QNjcgQFrDv— Anjan (@lone_melancholy) June 13, 2024
If you want to learn how to write a screenplay, please watch the film ‘Maharaja.’ It’s a fantastic feel-good emotional movie. Don’t miss it.
Vijay Sethupathi and Anurag Kashyap’s acting was excellent. pic.twitter.com/KppAJI8tg2
— Cibi Chakravarthy (@CforCibi) June 13, 2024
അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു.
A beautifully crafted story, the non-linear screenplay made more interesting & captivating, kudos to editor 💥💥🔥🔥
The characters and its characterization are well set in the 1st half but could have been more crispy… as usual Vijay Sethupathi acting was… pic.twitter.com/VYMjNRvSec
— SmartBarani (@SmartBarani) June 14, 2024
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.