എക്സ് കാമുകന്മാരുടെ ശ്രദ്ധയ്ക്ക് ! നിത്യ മേനോന്റെ 'ഡിയർ എക്സസ്' വരുന്നു; ഫസ്റ്റ് ലുക്ക്

നിത്യ മേനോൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയർ എക്സസ്’സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനം പ്രമാണിച്ച് ഇന്നലെയാണ് ടൈറ്റിൽ പുറത്തു വിട്ടത്. സംവിധായിക കാമിനിയുടെ ആദ്യ ഫീച്ചർ സിനിമയാണിത്.

ഒരു കൈയിൽ ഒരു ഗ്ലാസ് പാനീയവും മറ്റൊരു കൈയിൽ മൊബൈൽ ഫോണും പിടിച്ചിരിക്കുന്ന പരമ്പരാഗത ലുക്കിലുള്ള നിത്യയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ‘മാജിക് ആരംഭിക്കട്ടെ’ എന്നതാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ.

നേരത്തെ സംവിധായകൻ വിഷ്ണു വർദ്ധനൊപ്പം അസിസ്റ്റൻ്റായി പ്രവർത്തിച്ച കാമിനിയാണ് ഡിയർ എക്സെസ് സംവിധാനം ചെയ്യുന്നത്. ഒരു ഫാൻ്റസി റൊമാൻ്റിക് കോമഡിയായിരിക്കും ചിത്രം എന്നാണ് സൂചന. പ്രതീക് ബബ്ബർ, വിനയ് റായ്, നവ്ദീപ്, ദീപക് പറമ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് പറമ്പോലിന്റെ ആദ്യ തമിഴ് സിനിമയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ദീപക് പറമ്പോൾ എത്തുക.

പ്രണയത്തിൽ ഭാഗ്യമില്ലാത്ത ഒരു പെൺകുട്ടിയായാണ് ചിത്രത്തിൽ നിത്യ മേനൻ എത്തുന്നത് എന്നാണ് സൂചന. പ്രീത ജയരാമൻ ഛായാഗ്രഹണവും ഷൺമുഖരാജ കലാസംവിധാനവും നിർവ്വഹിക്കുന്നു. ബിജിഎൻ, ആദിത്യ അജയ് സിംഗ്, രാംകി എന്നിവരാണ് നിർമ്മാതാക്കൾ.

2022ൽ ധനുഷ് നായകനായ തിരുച്ചിത്രമ്പലത്തിലാണ് നിത്യ മേനോൻ അവസാനമായി അഭിനയിച്ചത്. ജയം രവിയ്‌ക്കൊപ്പം മറ്റൊരു റൊമാൻ്റിക് ചിത്രമായ കാതലിക്ക നേരമില്ലയിലും നിത്യ അഭിനയിക്കും. ധനുഷിനൊപ്പം രായണിലും താരം അഭിനയിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം