Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

48 മണിക്കൂര്‍, 1.2 മില്യന്‍ കാഴ്ച്ചക്കാര്‍; മിഖായേലിന്റെ ടീസര്‍ തരംഗമാകുന്നു

, 12:45 pm

കായംകുളം കൊച്ചുണ്ണിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ഈ വര്‍ഷവും ഹിറ്റുകള്‍ ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ് യുവനടന്‍ നിവിന്‍ പോളി. ഈ വര്‍ഷം നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആദ്യം ചിത്രമായ മിഖായേല്‍ അത്തരമൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി രണ്ടു ദിവസം പിന്നിടുമ്പോല്‍ 12 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ടീസറിന് ഉള്ളത്. യൂട്യൂബ് ട്രെന്‍ഡിംഗിലും മുന്നില്‍ തന്നെയുണ്ട് മാസ് ടീസര്‍.

ആദ്യ ടീസര്‍ പോലെ തന്നെ രണ്ടാം ടീസറും ഏറെ ആവേശം പകരുന്നതാണ്. ‘പശ്ചാത്താപത്തിലൂടെ പാപിയ്ക്ക് മോചനം നല്‍കാന്‍ ഞാന്‍ ദൈവമല്ല. പാപത്തിന് കൂലി മരണമാണ്’. എന്ന നിവിന്റെ ഡയലോഗാണ് ടീസറിന് മാസ് പരിവേഷം നല്‍കുന്നത്. നിവിനും ഉണ്ണി മുകുന്ദനും നേര്‍ക്കുനേര്‍ മുട്ടുന്നതും ടീസറില്‍ കാണാം. സംഭബഹുലമായ തലങ്ങളിലൂടെയാണ് മിഖായേല്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്.

സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ക്രൈം ത്രില്ലര്‍, ഫാമിലി എന്റെര്‍റ്റൈനെര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

Advertisement