'ഇതാണ് ഐ ആം പ്രൊട്ടക്ഷന്‍.. ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാ മതി.. കിറുക്കന്‍'; അജുവും നിവിനും പൊളി ഫ്രണ്ട്‌സും

സിനിമാ പ്രമോഷനായുള്ള യാത്രക്കിടെയുള്ള രസകരമായ വീഡിയോകള്‍ പങ്കുവച്ച് അജു വര്‍ഗീസ്. ‘സാറ്റര്‍ഡേ നൈറ്റ്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനായി പോകുന്നതിനിടെയുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിരവധി ചിത്രങ്ങളും വീഡിയോയുമാണ് അജു പങ്കുവച്ചിരിക്കുന്നത്.

ഒരു വീഡിയോയില്‍, ഹോട്ടലില്‍ ആഹാരം കഴിക്കുകയാണ് അജുവും നിവിനും. ചിക്കന്‍ കഴിക്കുന്ന തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’ എന്നാണ് നിവിന്‍ തമാശയായി പറയുന്നത്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാ മതി…കിറുക്കന്‍’ എന്നാണ് വീഡിയോ പങ്കുവച്ച് അജു കുറിച്ചത്. നിവിന്റെയും സിജു വിത്സന്റെയും മറ്റൊരു വീഡിയോയും അജു പങ്കുവച്ചിട്ടുണ്ട്. കൂളിംഗ് ഗ്ലാസ് വച്ച് ഇത് ലുക്കിന് വേണ്ടിയല്ല ഐ ആം പ്രൊട്ടക്ഷന്‍ എന്നാണ് സിജു പറയുന്നത്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

Read more

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലാണ് സാറ്റര്‍ഡേ നൈറ്റ്‌സ് ഒരുങ്ങുന്നത്. സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നവീന്‍ ഭാസ്‌കര്‍ ആണ് തിരക്കഥ. ജേക്‌സ് ബിജോ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.