നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേഷന്‍ പുറത്ത്

നടൻ നിവിൻ പോളി 2022ല്‍ ഡിയർ സ്റ്റുഡൻ്റ്സ് എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരുന്നു. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവവികാസത്തിൽ നയൻതാര ചിത്രത്തിലേക്കെത്തിയിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ നയൻതാരയുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചർച്ച നടത്തുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.

ചിത്രത്തിന്‍റെ നിർമ്മാതാക്കളായ പോളി ജൂനിയർ പിക്‌ചേഴ്‌സ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഡിയർ സ്റ്റുഡൻ്റ്‌സ് എന്ന ചിത്രത്തിൻ്റെ ‘നയൻതാര ഓൺ ബോർഡ്’ മോഷൻ പോസ്റ്റർ ഞായറാഴ്ച പങ്കിട്ടു. ക്രിയേറ്റീവ് വീഡിയോയിൽ നയൻതാരയെ നായികയായി അവതരിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

2022 മാര്‍ച്ച് 31 ന് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ശേഷം ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി വേഷമിട്ടത് നയന്‍താരയായിരുന്നു.

Latest Stories

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്