'പടവെട്ട്' ടീമിന് ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് നിവിന്‍ പോളി

നിവിന്‍ പോളിക്ക് പിറന്നാള്‍ സമ്മാനവുമായി “പടവെട്ട്” സിനിമ ടീം. ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. 36ാം ജന്മദിനമാണ് ഇന്നലെ നിവിന്‍ ആഘോഷിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരം അദിതി ബാലനാണ് നായിക.

മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. പടവെട്ടിനായി നിവിന്‍ ശരീരഭാരം കൂട്ടിയിരുന്നു. താരത്തിന്റെ ലുക്ക് നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സംവിധായകന്‍ ശരീരഭാരം കൂട്ടാന്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാരണം പത്തു കിലോ തൂക്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെന്നും നിവിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നെങ്കിലും ചെയ്തില്ല. കോവിഡ് സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ആകും ഇനി ഷൂട്ടിംഗ് ആരംഭിക്കുക.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍