ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാന്‍.. പ്രണവും ധ്യാനും ആവറേജ്, സ്‌കോര്‍ ചെയ്ത് നിവിന്‍ പോളി; ഗംഭീര തിരിച്ചുവരവ്, ട്രെന്‍ഡിംഗില്‍ താരം

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയില്‍ ഷോ സ്റ്റീലര്‍ ആയി നിവിന്‍ പോളി. ചിത്രത്തിലെ പ്രധാന നായകന്‍മാരായ പ്രണവ് മോഹന്‍ലാലിനെയും ധ്യാന്‍ ശ്രീനിവസാനെയും കടത്തിവെട്ടിയാണ് കാമിയോ റോളില്‍ എത്തിയ നിവിന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. സെക്കന്റ് ഹാഫിലെ അസാധ്യ പ്രകടനം കൊണ്ട് ചിത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നിവിന്‍ പോളി എടുത്തു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

നിവിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും. നിതിന്‍ മോളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ വേഷമിട്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിവിന്‍ പോളിയുടെ സിനിമകള്‍ക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാന്‍..’ എന്ന ഡയലോഗുകള്‍ അടക്കം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയ നിവിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നത്.

No description available.

”ഗസ്റ്റ് റോള്‍ ചെയ്ത് സിനിമയുടെ വിധി തന്നെ മാറ്റുക.. അത്ര എളുപ്പമല്ല അത്… But This Man Did it. രണ്ടാം പകുതിയിലെ പ്രകടനം കൊണ്ട് സിനിമയെ ഒന്നാകെ തന്റെ പേരിലാക്കിയ മാജിക്കല്‍ പെര്‍ഫോ.. ഇങ്ങനെ ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ആയിട്ടും പുള്ളി ഫുള്‍ ഓണ്‍ ആവാന്‍ ടൈം എടുത്തത് അത്ഭുതം..” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”തിരിച്ചു കൊണ്ടുവരും എന്ന് പറഞ്ഞാല്‍ കൊണ്ട് വന്നിരിക്കും, he is back” എന്നാണ് ഒരു കമന്റ്. ”സിനിമയുടെ പീക്ക് എന്ന് പറയുന്നത് നിവിന്റെ വരവാണ്. പിന്നീട് തിയേറ്ററില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു പിടുത്തവുമില്ല. പുള്ളിയെ ആര്‍ക്കും റീപ്ലേസ് ചെയ്യാന്‍ കഴിയില്ല. നിവിന്‍ പോളിയെ കൊണ്ടേ ഇതു സാധിക്കൂ” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

”ഒന്ന് എന്റര്‍ടെയ്ന്‍മെന്റ് ചെയ്യാന്‍ പറഞ്ഞപ്പോ കേറി അങ്ങ് മേഞ്ഞിട്ടുണ്ട്. എന്റര്‍ടെയ്‌നര്‍ നിവിന്‍ ഈസ് ബാക്ക്. ചക്രവര്‍ത്തിയെ സ്വീകരിക്കാന്‍ ബോക്‌സ് ഓഫീസ് തയാറാണ്. എങ്ങും ഗംഭീര പ്രതികരണങ്ങള്‍” എന്നാണ് എക്‌സില്‍ എത്തിയ മറ്റൊരു പോസ്റ്റ്. അതേസമയം, ഓപ്പണിംഗ് ദിനത്തില്‍ 3 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'