'പടവെട്ട്' എങ്ങനെ? പ്രേക്ഷക പ്രതികരണം

നിവിന്‍ പോളിയുടെ ‘പടവെട്ട്’ ചിത്രത്തിന് മികച്ച പ്രതികരണം. പടവെട്ട് പ്രതീക്ഷ കാത്തു എന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. മുറുകെ പിടിച്ചിരുത്തുന്ന ഫസ്റ്റ് ഹാഫ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിവിനില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

ഗോവിന്ദ് വസന്തയുടെ ബിജിഎമ്മിനെ പ്രശംസിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. ഹീറോയിസത്തിലേക്കുള്ള നിവിന്‍ പോളിയുടെ ട്രാന്‍സ്‌ഫോമേഷന്‍ കിടു, കപടരാഷ്ട്രീയത്തിനു എതിരെ ഉള്ള പോരാട്ടമാണ് പടവെട്ട്, ഷമ്മി തിലകന്‍ സൂപ്പര്‍ ആയി എന്നിങ്ങനെയാണ് പ്രേക്ഷകര്‍ പറയുന്നത്.

ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അതിഥി ബാലന്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നടന്‍ സണ്ണി വെയ്നും സിദ്ധാര്‍ഥ് ആനന്ദ് കുമാറും വിക്രം മെഹ്റയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം 186 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തില്‍ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ വേഷമിട്ടത്.

Read more

ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.