നിവിന്‍ പോളിയുടെ 'പടവെട്ട്' ഓഡിയോ ലോഞ്ച് നാളെ; ആഘോഷമാക്കാന്‍ തൈക്കുടം ബ്രിഡ്ജും

നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളില്‍ നടക്കും. വൈകീട്ട് 6 മണിക് നടക്കുന്ന ചടങ്ങില്‍ നിവിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന സംഗീതനിശയും ഉണ്ടാകും.

ഒക്ടോബര്‍ 21ന് ആണ് പടവെട്ട് റിലീസിന് ഒരുങ്ങുന്നത്. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സാരിഗമ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണന്‍ ആണ്. അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും.

ഒക്ടോബര്‍ 7ന് ഐഎസ്എല്‍ വേദിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്.

ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, എഡിറ്റിംഗ് – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്‌സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ.

May be an image of 9 people, beard, people standing and text that says "YOODLEE FILM GRAND PRODUCTIONS NIVIN PAULY വെ AUDIO LIJU KRISHNA LIJURISA LAI INCH GOVIND VASANTHA MUSICAL FEAT. THAIKKUDAM BRIDGE THIKE DME BRIDGE 16 OCT TVM LuLu MALL .Hn Thiruvananthapuram Pauly Ir."

Latest Stories

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ