നിവിന്‍ പോളിയുടെ തിരിച്ചു വരവോ? 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എങ്ങനെ? പ്രേക്ഷക പ്രതികരണം

നിവിന്‍ പോളി ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രം ഓവര്‍ഓള്‍ നല്ല എന്റര്‍ടെയ്ന്‍മെന്റ് ആണ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫിലെ ഏറ്റവും ബെസ്റ്റ് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇത് നിവിന്റെ തിരിച്ചുവരവാണെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ”ചില അനാവശ്യ സീനുകള്‍ കട്ട് ചെയ്ത്, കുറച്ചുകൂടെ ലെങ്ത് കുറച്ച് ഇറക്കിയിരുന്നെങ്കില്‍ ഇതിലും മികച്ചതായേനെ” എന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്.

”ഹനീഫ് അദേനിക്ക് തന്റെ സിനിമയിലെ ലീഡ് താരങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് നന്നായി അറിയാം. നിവിന്റെ ഇന്‍ട്രോ പൊളി, ഛായാഗ്രഹണം മികച്ചത്”എന്നാണ് ഒരു അഭിപ്രായം. എന്നാല്‍ ഇതിനൊപ്പം ചില നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്.

”ആദ്യ പകുതി നന്നായി പോയെങ്കിലും രണ്ടാം പകുതി ദയനീയമായി. കോമഡിക്കും ആക്ഷനും ഇടയിലുള്ള അലസമായ തിരക്കഥ രണ്ടാം പകുതിയെ തകര്‍ത്തു. ആക്ഷന്‍ നന്നായിരുന്നു. നിവിന്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനിയും ശ്രദ്ധിക്കണം” എന്നാണ് ഒരു അഭിപ്രായം.

”രചനയും പ്രകടനവും എല്ലാം മോശമായ ഒരു പരീക്ഷണ കോമഡി സിനിമ. ഹനീഫ് അദേനിക്ക് എന്താണ് വേണ്ടതെന്ന് അറിയാത്തത് പോലെ തോന്നി. മോശം നിര്‍വ്വഹണം കാരണം മിക്ക കോമഡികളും ഇറങ്ങുന്നില്ല. ഈ സിനിമ റെക്കമെന്റ് ചെയ്യില്ല” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

എങ്കിലും കൂടുതലും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു എന്നിവരാണ് ചിത്രത്തിന് ലഭിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

Latest Stories

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും