നിവിന്‍ പോളി-രാജീവ് രവി ചിത്രം 'തുറമുഖം', റിലീസ് തിയതി പ്രഖ്യാപിച്ചു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 1962 വരെ കൊച്ചിയില്‍ നില നിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

1950-കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപന്‍ ചിദംബരം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവെയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു ചിദംബരത്തിന്റെ നാടകം. നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്.

Latest Stories

'നമ്മൾ ജയിക്കും, ലഹരി തോൽക്കും'; കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും ഇൻഫ്ലുൻസർമാരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച; എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി, 71 പേർ വീണ്ടും പരീക്ഷ എഴുതണം

'മോഹന്‍ലാലിനും ഗോകുലം ഗോപാലനും കഥയറിയില്ല; എമ്പുരാന്‍ ഇരുവരെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന'; അണികള്‍ക്ക് ക്യാപ്‌സ്യൂളുമായി ആര്‍എസ്എസ്; കളി അവസാനിപ്പിക്കുമെന്നും ഭീഷണി

സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍; കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല; അണികളുടെ 'എമ്പുരാന്‍' പ്രതിഷേധം തള്ളി ബിജെപി

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലന വെടിവയ്പ്പ്; കൊച്ചി കടലില്‍ പോകുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു