മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്.

എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് തനിക്ക് എതിരാകില്ല എന്നാണ് നിവിന്റെ നിഗമനം. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

തന്നെ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞ ദിവസം, 2023 ഡിസംബര്‍ 14ന് നിവിന്‍ വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ലൊക്കേഷനിലായിരുന്നു. വിനീത് ശ്രീനിവാസനും സിനിമയിലെ മറ്റ് താരങ്ങളും ഇതിന്റെ തെളിവുകളുമായി രംഗത്തെത്തിയിരുന്നു.

കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ആറാം പ്രതിയായ നിവിന്‍ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.

Latest Stories

ആരാധകയുമായി ഹൃദയസ്പർശിയായ നിമിഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു; മനാഫിനെ തള്ളിപ്പറഞ്ഞ് അര്‍ജുന്റെ കുടുംബം

ഹരിയാനയില്‍ ബിജെപിയ്ക്ക് വിനയായി കര്‍ഷക സമരം; കര്‍ഷക രോക്ഷം കണ്ട് ഓടി രക്ഷപ്പെട്ട്  സ്ഥാനാര്‍ത്ഥി

ടി 20 യിൽ പ്രധാനം ടീം ഗെയിം, സിംഗിൾ എടുത്ത് വ്യക്തിഗത നാഴികകല്ല് നോക്കി കളിച്ചാൽ പണി കിട്ടും; സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

നോവ സദോയി എന്ന തുറുപ്പ് ചീട്ട്, വിപിൻ മോഹന്റെ തിരിച്ചു വരവ്; ഉറച്ച ലക്ഷ്യങ്ങളുമായി ഭുവനേശ്വറിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്

മൊസാദിന്റെ മൂക്കിന്‍ തുമ്പിലും ഇറാന്റെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

സി.വിയിലെ ഹൈലൈറ്റ് മിയ ഖലീഫയും വോഡ്ക ഷോട്ടുകളുടെ റെക്കോഡും, എന്നിട്ടും ന്യൂയോർക്ക് സ്വദേശിക്ക് ലഭിച്ചത് 29 കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനം

ബാസ്‌ബോളിന് ബദലായി ഇന്ത്യയുടെ 'ഗംബോള്‍'; ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി ഗില്‍ക്രിസ്റ്റ്

ടാറ്റ 100 വര്‍ഷം പാരമ്പര്യമുള്ള ബിസിനസ് അവസാനിപ്പിക്കുന്നു; യുകെയില്‍ ആരംഭിക്കാനിരിക്കുന്നത് വമ്പന്‍ പദ്ധതി

'കിലിയൻ എംബപ്പേ v/s ഏദൻ എംബപ്പേ'; റയൽ മാഡ്രിഡും ലില്ലി ഒഎസ്‌സിയും ഇന്ന് നേർക്കുനേർ; പക്ഷെ അതിൽ ഒരു ട്വിസ്റ്റ്