കാത്തിരിപ്പുകൾക്ക് വിരാമം; എബ്രിഡ് ഷൈൻ-നിവിൻ പോളി ചിത്രം 'മഹാവീര്യർ' ജൂലൈ 21ന്

നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നത്.

1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവലും ഫാന്റസിയും കോടതി- നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ചിത്രത്തിൽ നർമ്മത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈാണ്.

നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ചാബ്ര .

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?