'എന്നെ നായ കടിക്കാന്‍ കാരണം, കരാറ് മാറ്റാന്‍ നിങ്ങള്‍ ഇട്ട ഒപ്പാന്ന് ല്ലേ...! 'ന്നാ താന്‍ കേസ് കൊട്' ഒഫീഷ്യല്‍ ടീസര്‍

കുഞ്ചാക്കോ ബോബന്‍ പ്രധാനകഥാപാത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നാലഞ്ചുപേര് ഷട്ടില്‍ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസര്‍ ചെന്നെത്തുന്നത് ഷട്ടില്‍ കോര്‍ട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളില്‍ നില്‍ക്കുന്ന രാജീവനിലാണ്.

ഷട്ടില്‍ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തി; ‘എന്നെ നായ കടിക്കാന്‍ കാരണം, കരാറ് മാറ്റാന്‍ നിങ്ങള്‍ ഇട്ട ഒപ്പാന്ന് ല്ലേ…’ എന്ന് വാദിച്ച് രാജീവന്‍ കോടതിയില്‍ നില്‍ക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേര്‍ണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോണ്‍ വിന്‍സെന്റ്, വരികള്‍: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആര്‍ട്ട്: ജോതിഷ് ശങ്കര്‍, കോസ്റ്റിയൂം: മെല്‍വി, മേയ്ക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി, പരസ്യകല: ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു