കട്ടപ്പയായി മോഹന്‍ലാല്‍, ബാഹുബലിയായി ഹൃത്വിക്, ദേവസേനയായി നയന്‍താര; രാജമൗലിയുടെ നടക്കാതെ പോയ കാസ്റ്റിംഗ്

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ബാഹുബലി 2ഉം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. 2017 എപ്രില്‍ 28 നായിരുന്നു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോള്‍ ചിത്രത്തിന് മൂന്ന് വയസ് തികയുമ്പോള്‍ ചിത്രത്തിലേക്കുള്ള രാജമൗലിയുടെ ആദ്യ കാസ്റ്റിംഗും ചര്‍ച്ചയാവുകയാണ്.

ബാഹുബലിയായി എസ് എസ് രാജമൗലി ആദ്യം പരിഗണിച്ചത് ബോളിവുഡ് താരം ഹൃത്വിക് റോഷനെയാണ്. എന്നാല്‍ “ജോധ അക്ബറിന്” ശേഷം മറ്റൊരു ചരിത്രാധിഷ്ഠിതമായ സിനിമ ചെയ്യാന്‍ താത്പര്യമില്ലായിരുന്നു ഹൃത്വിക്കിന്. ജോണ്‍ എബ്രഹാമിനെയാണ് ബാഹുബലിയിലെ വില്ലന്‍ ബല്ലാലദേവയായി ആദ്യം സങ്കല്‍പ്പിച്ചത്. എന്നാല്‍ താരം ആദ്യം തന്നെ പ്രോജക്ടിന് “നോ” പറയുകയായിരുന്നു. വിവേക് ഒബറോയിയെയും ഈ വേഷം ചെയ്യാന്‍ രാജമൗലി സമീപിച്ചിരുന്നു പോലും. പിന്നീടാണ് ബോളിവുഡില്‍ ചിത്രം നിര്‍മ്മിക്കാനുള്ള ആലോചന രാജമൗലി ഉപേക്ഷിച്ചതെന്നെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ കട്ടപ്പയുടെ വേഷത്തിനായി നടന്‍ മോഹന്‍ലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിനിമയില്‍ കിട്ടിയ സ്‌ക്രീന്‍ ടൈമില്‍ തൃപ്തനല്ലാത്തതിനാല്‍ നോ പറയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശിവകാമി ദേവിയായി ആദ്യം ശ്രീദേവിയെയാണ് പരിഗണിച്ചത്. എന്നാല്‍ സ്‌ക്രീന്‍ ടൈമും താരത്തിന്റെ പ്രതിഫലത്തുകയുമായി പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒത്തുപോകാന്‍ സാധിച്ചില്ല. വൈകാതെ കഥാപാത്രം ഭദ്രമായി രമ്യാ കൃഷ്ണനില്‍ എത്തി. ബോളിവുഡില്‍ നിന്ന് സോനം കപൂറിനെ അവന്തികയുടെ വേഷം ചെയ്യാനും നയന്‍താരയെ ദേവസേനയ്ക്കായും രാജമൗലി സമീപിച്ചിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന