പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചോക്കോക്കെതിരെ പൊലീസ് തൽക്കാലം കേസെടുക്കില്ല. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തൽക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദദീകരണം തേടും.
സിനിമ സെറ്റിൽ ഒരു നടനിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിൻ സി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഷൈൻ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Read more
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.