ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ധ്രുവനച്ചത്തിരം' റിലീസ് തിയ്യതി പ്രഖ്യാപിച്ച് ഗൗതം മേനോൻ; ഇനിയും നീളുമോ എന്ന് ആരാധകർ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗൗതം വാസുദേവ്  മേനോൻ സിനിമ ‘ധ്രുവനച്ചത്തിര’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വർഷം നവംബർ 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ൽ പൂർത്തിയായതാണ്. എന്നാൽ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു.

ഋതു വർമ്മ, സിമ്രാൻ, ആർ പാർഥിപൻ, ഐശ്വര്യ രാജേഷ്, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നീ വമ്പൻ താരനിരയാണ് വിക്രം നായകനായ ചിത്രത്തിൽ അണിനിരക്കുന്നത്.

ജോൺ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

2016 ൽ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസർ 2017 ലാണ് പുറത്തുവന്നത്. എന്നാൽ പല കാരണങ്ങൾകൊണ്ടും റിലീസ് നീണ്ടുപോവുകയാണുണ്ടായത്. എന്നാൽ അതിന്റെ യാതൊരു വിശദീകരണവും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നില്ല.

Read more

എന്നാൽ നംവബർ 24 ന് തന്നെ ചിത്രം വരുമോ അതോ ഇനിയും നീളുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.