കാത്തിരിപ്പിന് വിരാമം; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത്, ഞെട്ടിക്കുന്ന വിവരങ്ങൾ

കാത്തിരിപ്പിന് വിരാമമിട്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിയമ തടസ്സം ഒഴിവായതിന് പിന്നാലെയാണിപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.

സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറായിട്ടുള്ളവർക്ക് പ്രത്യേക കോഡ്, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും എന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും റിപ്പോർട്ടിലുണ്ട്.

വഴങ്ങാത്ത നടിമാർക്ക് അവസരം ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാർ എന്ന് പറഞ്ഞ് ഒഴിവാക്കുന്നു. സിനിമയിൽ കാസ്റ്റ് ചെയ്‌തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീട്ട് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും വിഷയങ്ങളിൽ പരാതി നൽകാത്തത് ഭയം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്.

ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉണ്ടെന്ന ഞെട്ടിക്കുന്ന കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. ആരോടെങ്കിലും പരാതി പറഞ്ഞാൽ അവർ എന്നന്നേക്കുമായി സിനിമയിൽ നിന്നും തുടച്ച് നീക്കപ്പെടും. അതിക്രമം കാട്ടിയവരിൽ ഉന്നതരുമുണ്ട്. ശുചിമുറി സൗകര്യങ്ങൾ പോലും നിഷേധിച്ചിട്ടുണ്ട്. പരാതി പറഞ്ഞാൽ സിനിമയിൽ വിലക്കുണ്ട്. അതുകൂടാതെ വീട്ടുകാർക്ക് പോലും സുരക്ഷയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകൾക്ക് മതിയായ പ്രതിഫലം ഇല്ല. പിന്നണിയിലെ സ്ത്രീകളും ചൂഷണത്തിന് ഇരയാകുന്നുണ്ട്. ലൈഗികാതിക്രമം പതിവാണെന്നും വഴങ്ങാത്തവർക്കെതിരെ പ്രതികാര നടപടിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സിനിമ മേഖലയിലെ പുരുഷന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആക്രമണം നടക്കുന്നത്.

അമ്മ സംഘടന സ്ത്രീവിരുദ്ധ നിലപാടെന്ന് സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. സഹകരിക്കാത്ത സ്ത്രീകളെ എങ്ങനെ സഹകരിപ്പിക്കാമെന്നാണ് സംഘടന പഠിപ്പിക്കുന്നത്. പലതരത്തിലാണ് സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നത്. ഏതെങ്കിലും തരത്തിൽ എതിർപ്പ് കാണിച്ചാൽ അവർക്കെതിരെ വൻ തോതിലുള്ള സൈബർ അറ്റാക്കുകളാണ് ഉണ്ടാകുന്നത്. ഫോട്ടോ മോർഫ് ചെയ്യുന്നതടക്കം വളരെ വൃത്തികേടായി നടിമാരെ ചിത്രീകരിക്കും.

മയക്കുമരുന്നിന്റെ ഒരു കേന്ദ്രമായി സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ ഭക്ഷണത്തിലും താമസ സൗകര്യങ്ങളിലും ശുചിമുറികളിലും എല്ലാം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. രാത്രികളിൽ കിടന്നുറങ്ങുന്ന സ്ത്രീകളെ വിളിച്ചേൽപ്പിക്കുന്ന രീതിയും ഉള്ളതായി പറയുന്നു. 15 പേരടങ്ങുന്ന പവർ ഗ്രൂപ് ആണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത്. സെറ്റിൽ ഇടനിലക്കാർ പലവിധമാണ്. അതിരൂക്ഷമായ പീഡനങ്ങളാണ് സ്ത്രീകൾ സിനിമയിൽ അനുഭവിക്കുന്നത്.

മലയാള സിനിമയില്‍ മാഫിയ പ്രവര്‍ത്തിക്കുന്നു. ചാന്‍സ് ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനമാണ് സിനിമ മേഘാലയിലുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ മേഖലയിലേക്ക് വരുന്ന പുതുമുഖങ്ങൾ പറയുന്ന കാര്യങ്ങളും ഞെട്ടിക്കുന്നതാണ്. “അഡ്ജസ്റ്റ്മെൻ്റുകളും” “കോംപ്രമൈസും” എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകൾക്ക് സുപരിചിതം എന്നാണ് അവരുടെ വെളിപ്പെടുത്തൽ. ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ടിൽ പറയുന്നു. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണിപ്പോൾ സർക്കാർ റിപ്പോർട്ട്. നാലര വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തെത്തുന്നത്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ 2017 ലാണ് ജസ്റ്റിസ് ഹേമ കമ്മറ്റിയെ നിയമിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ