കാത്തിരിപ്പിന് വിരാമം; 'പാപ്പൻ' ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സുരേഷ് ​ഗോപി ചിത്രം പാപ്പന്റെ ഒടിടി റീലിസിങ്ങ് പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുക. ഉത്രാട ദിനമായ സെപ്റ്റംബർ 7 ന് ചിത്രം റീലിസ് ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ സുരേഷ് ഗോപിക്ക് വമ്പൻ തിരിച്ചുവരവ് നൽകിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തിൽ എത്തിയ പാപ്പൻ.

ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളിൽ എത്തിയത്. സീ കേരളമാണ് ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവം നന്നായി ഉപയോഗപ്പെടുത്തിയാണ് ചിത്രം പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്.

പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തിൽ എത്തിയ ചിത്രവുമാണ് പാപ്പൻ. ആർ ജെ ഷാനിയായിരുന്നു രചന. എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിൻറെ പേര്.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോർ തുടങ്ങി ഈ കോമ്പിനേഷനിൽ പുറത്തെത്തിയ ചിത്രങ്ങളിൽ പലതും സൂപ്പർഹിറ്റുകൾ ആയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം