കൊച്ചിയിലെ കാർ അപകടം; കേസ് ഒത്തുതീർപ്പാക്കി സിനിമാപ്രവർത്തകർ

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ കേസ് ഒത്തുതീർപ്പാക്കി അണിയറ പ്രവർത്തകർ. ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊച്ചി എംജി റോഡിൽ വെച്ച് അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്, ശേഷം റോഡിലുണ്ടായിരുന്ന ഒരു കാറിലും രണ്ട് ബൈക്കിലുമിടിച്ച് നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസും, എംവിഡിയും കേസ് എടുത്തിരുന്നു, എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ മറ്റുള്ളവരോട് സംസാരിക്കുകയും വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാമെന്ന ഉറപ്പിൽ പരാതിയില്ലാതെ ഒത്തുത്തീർപ്പാക്കുകയായിരുന്നു. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മാത്യു തോമസ്, ശ്യാം മോഹൻ, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി  സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര